+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നി​ൽ അം​ബാ​നി 71.7 കോ​ടി ഡോ​ള​ർ ചൈ​നീ​സ് ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ല​ണ്ട​ൻ കോ​ട​തി

ല​ണ്ട​ൻ: ചൈ​നീ​സ് ബാ​ങ്കു​ക​ൾ​ക്ക് റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നാ​യ അ​നി​ൽ അം​ബാ​നി 71.7 കോ​ടി ഡോ​ള​ർ ന​ൽ​ക​ണ​മെ​ന്ന് ല​ണ്ട​ൻ കോ​ട​തി. വാ​യ്പ തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ചൈ​ന
അ​നി​ൽ അം​ബാ​നി 71.7 കോ​ടി ഡോ​ള​ർ ചൈ​നീ​സ് ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ല​ണ്ട​ൻ കോ​ട​തി
ല​ണ്ട​ൻ: ചൈ​നീ​സ് ബാ​ങ്കു​ക​ൾ​ക്ക് റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നാ​യ അ​നി​ൽ അം​ബാ​നി 71.7 കോ​ടി ഡോ​ള​ർ ന​ൽ​ക​ണ​മെ​ന്ന് ല​ണ്ട​ൻ കോ​ട​തി. വാ​യ്പ തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ചൈ​നീ​സ് ബാ​ങ്കു​ക​ൾ ന​ൽ​കി​യ കേ​സി​ലാ​ണ് കോ​ട​തി വി​ധി. 21 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

680 ദ​ശ​ല​ക്ഷം ഡോ​ള​ർ വാ​യ്പ തി​രി​ച്ച​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ചൈ​നീ​സ് ബാ​ങ്കു​ക​ൾ ല​ണ്ട​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ദ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ കോ​മേ​ഴ്സ്യ​ൽ ബാ​ങ്ക് ഓ​ഫ് ചൈ​ന ലി​മി​റ്റ​ഡ്, ചൈ​ന ഡെ​വ​ല​പ​മെ​ന്‍റ് ബാ​ങ്ക്, എ​ക്സ്പോ​ർ​ട്ട്-​ഇം​പോ​ർ​ട്ട് ബാ​ങ്ക് ഓ​ഫ് ചൈ​ന എ​ന്നി​വ​യാ​ണ് ല​ണ്ട​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മൂ​ന്ന് ബാ​ങ്കു​ക​ൾ 2012ലാ​ണ് 925.2 ദ​ശ​ല​ക്ഷം ഡോ​ള​ർ അ​നി​ൽ അം​ബാ​നി​ക്ക് വ്യ​ക്തി ജാ​മ്യ​ത്തി​ൽ വാ​യ്പ ന​ൽ​കി​യ​ത്.
More in Latest News :