മുംബൈ: മഹാരാഷ്ട്രയിൽ പിടിതരാതെ കോവിഡ് കുതിക്കുന്നു. വെള്ളിയാഴ്ച ഒറ്റദിവസം 2,940 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 44,000 കടന്നു. കഴിഞ്ഞ തുടർച്ചയായ ആറാം ദിവസവും 2000 ന് മുകളിലാണ് കോവിഡ് രോഗികളുടെ എണ്ണം.
സംസ്ഥാനത്ത് ഇതുവരെ 44,582, പേർക്ക് കോവിഡ് രോഗം ബാധിച്ചു. ഇന്ന് കൊറോണ ബാധിച്ച് 63 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1,517 പേരുടെ ജീവൻ കൊറോണ അപഹരിച്ചു.
മുംബൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,751 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 27 പേർ മരിക്കുകയും ചെയ്തു. മുംബൈയിൽ ഇതുവരെ 27,068 പേർക്ക് രോഗം പിടിപെട്ടു. മരിച്ചവരുടെ എണ്ണം 909 ആയി ഉയരുകയും ചെയ്തു.
ധാരാവിയിൽ ഇന്ന് 53 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 1478 ആയി. ധാരാവിയിൽ ആകെ 57 പേർ മരിക്കുകയും ചെയ്തു.