മെഹ്സനാ: ഗുജറാത്തിൽ ആറ് ദിവസം മാത്രം പ്രായമുള്ള ഇരട്ടകളായ നവജാത ശിശുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിലെ മെഹ്സനാ ജില്ലയിലായിരുന്നു സംഭവം.
കോവിഡ് ബാധിച്ച മോലിപുർ സ്വദേശിയായ യുവതിക്ക് പിറന്ന കുട്ടികൾക്കാണ് രോഗം പടർന്നത്. ഈ മാസം 16 ന് വഡനഗർ ജില്ലാ ആശുപത്രിയിലാണ് യുവതി കുട്ടികൾക്ക് ജന്മം നൽകിയത്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് നവജാത ശിശുക്കൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 18 ന് ആൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പെൺകുഞ്ഞിനും രോഗം കണ്ടെത്തി.