മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ച രോഗിക്ക് ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിയത് രണ്ട് കിലോമീറ്റർ ദൂരം നടന്ന്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ ദോംബിവാലിയിലായിരുന്നു സംഭവം.
ആശുപത്രിയിലേക്ക് നിരവധി തവണ വിളിച്ചപ്പോഴും ആംബുലൻസ് ലഭ്യമല്ലെന്നും നടന്ന് എത്താനുമാണ് അധികൃതർ ആവശ്യപ്പെട്ടതെന്ന് രോഗി പറയുന്നു. ഇതേ തുടർന്ന് അയൽക്കാരായ ചിലരുടെ സഹായത്തോടെ ഇദ്ദേഹം നടന്ന് ആശുപത്രിയിൽ എത്തി. അഞ്ചോളം പേർ ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിലേക്ക് എത്തിയിരുന്നു.
വഴിക്ക് അവശത ഉണ്ടായാൽ ആശുപത്രിയിൽ എത്തിക്കുന്നതിനാണ് ഇവർ ഒപ്പം നടന്നത്. ആശുപത്രിക്ക് പുറത്ത് രോഗിയെ മൂന്ന് മണിക്കൂറോളം കാത്ത് നിർത്തിയതായും പറയുന്നു.