തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കര, കടൽ, റെയിൽ മാർഗം 91341 പേരാണ് മടങ്ങിയെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 2961 പേർ ഗർഭിണികളും 1618 പേർ വയോജനങ്ങളും 805 കുട്ടികളുമാണ്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്ന് ഇതുവരെ 82299 പേർ എത്തി. രാജ്യത്തിനു പുറത്തുനിന്ന് 43 വിമാനങ്ങളിൽ 9367 പ്രവാസികളും നാട്ടിലേക്ക് തിരിച്ചെത്തി. ഇതിൽ 157 പേർ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രികളിൽ ക്വാറന്റൈനിലാണ്.