ചെന്നൈ: ലോക്കഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന മേയ് 31 വരെ വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് തമിഴ്നാട്. തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആവശ്യം ചൂണ്ടിക്കാട്ടിയത്.
നിര്‍ത്തി വച്ച ആഭ്യന്തര വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് 31 വരെ വിമാന സര്‍വീസുകള്‍ ആരംഭിക്കരുതെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ വ്യോമയാന മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചത്.
ചെന്നൈ ഉള്‍പ്പടെയുള്ള മെട്രോ നഗരങ്ങളില്‍ നിന്നാണ് വിമാന സര്‍വീസുകള്‍ തുടങ്ങുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ലോകക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ പൊതുഗതാഗതം നിയന്ത്രിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്.