+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി ക​ലാ​പം; ജാ​മി​യ മി​ലി​യ വി​ദ്യാ​ര്‍​ഥി നേതാവ് അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മി​യ മി​ലി​യ ഇ​സ്‌​ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​യെ കൂ​ടി ഡ​ല്‍​ഹി പോ​ലീ​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ അ​റ​സ്റ്റ് ചെ​യ്തു. ആ​സി​
ഡ​ല്‍​ഹി ക​ലാ​പം; ജാ​മി​യ മി​ലി​യ വി​ദ്യാ​ര്‍​ഥി നേതാവ് അ​റ​സ്റ്റി​ല്‍
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മി​യ മി​ലി​യ ഇ​സ്‌​ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​യെ കൂ​ടി ഡ​ല്‍​ഹി പോ​ലീ​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ അ​റ​സ്റ്റ് ചെ​യ്തു. ആ​സി​ഫ് ഇ​ഖ്ബാ​ല്‍ ത​ന്‍​ഹ​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്​ത​ത്.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബി​എ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​ഖ്ബാ​ല്‍. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​കു​ന്ന മൂ​ന്നാ​മ​ത്തെ വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​ഖ്ബാ​ല്‍.

നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പ​ടു​ന്ന​ത് ത​ട​യ​ല്‍ നി​യ​മ​മ​നു​രി​ച്ചാ​ണ് അ​റ​സ്റ്റ്. നേ​ര​ത്തെ ഡ​ല്‍​ഹി പോ​ലീ​സ് ക്രൈം ​ബ്രാ​ഞ്ച് ഇ​ഖ്ബാ​ലി​നെ ചോദ്യം ചെയ്തിരുന്നു. ചാ​ന്ദ്ബാ​ഗ് മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ഖ്ബാ​ലി​നെ കൂ​ടാ​തെ ശ​ദ​ബ് എ​ന്ന​യാ​ളെ​യും പോ​ലീ​സ് പിടികൂടി.

നേ​ര​ത്തെ ഡ​ല്‍​ഹി ക​ലാ​പവുമായി ബന്ധപ്പെട്ട് വി​ദ്യാ​ര്‍​ഥി​ക​ളാ​യ മീ​രാ​ന്‍ ഹൈ​ദ​റി​നെ​യും സ​ഫൂ​റ സ​ര്‍​ഗാ​റി​നെ​യും ജാ​മി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഷി​ഫാ ഉ ​റ​ഹ്മാ​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ അ​റ​സ്റ്റി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
More in Latest News :