ന്യൂഡൽഹി: ഒരു യഥാർഥ ദേശസ്നേഹിയുടെ മകനായി ജനിച്ചതിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷിക ദിനത്തിലാണ് രാഹുലിന്റെ വാക്കുകൾ.
"ഒരു യഥാർത്ഥ ദേശസ്നേഹിയും വിശാലമനസ്കനും ദയാലുവുമായ അച്ഛന്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ് ജി ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ പുരോഗമനചിന്താഗതിയുള്ള കാഴ്ചപ്പാടിലൂടെ രാജ്യത്തെ ശാക്തീകരിക്കാൻ അദ്ദേഹം സുപ്രധാന ചുവടുകൾ വച്ചു. ഇന്ന്, അദ്ദേഹത്തിന്റെ ചരമവാർഷികദിനത്തിൽ, ഞാൻ അദ്ദേഹത്തെ സ്നേഹത്തോടെയും നന്ദിയോടെയും അഭിവാദ്യം ചെയ്യുന്നു'- രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി എത്തുന്നത്. 1991ല്‍ തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂര്‍ ഗ്രാമത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണയര്‍പ്പിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കവേ ചാവേര്‍ ബോംബ് ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുകയായിരുന്നു.
രാജീവിന്റെ ഓർമകളുമായി കോൺഗ്രസ് പാർട്ടി ട്വിറ്ററിൽ ചെറിയ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Rajiv Gandhi - the man who felt the pulse of a young India & steered us towards a brighter future. The man who understood the needs of the young & old and was loved by one and all.#ThankYouRajivGandhi pic.twitter.com/j7iHESWEOf
— Congress (@INCIndia) May 21, 2020