ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,435 ആയി. 24 മണിക്കൂറിനിടെ 132 പേര് മരിച്ചു. 5,609 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,12,359 ആയി.
നിലവിൽ 63,624 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 45,300ഓളം പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയിൽ 0.2 ശതമാനമാണ് കോവിഡ് മരണനിരക്ക്.
എന്നാല്‍ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ 40,000 ലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച വരെ 1,390 മരണവും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയ്ക്ക് പുറമേ, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെങ്ങളിൽ കോവിഡ് കേസുകളിൽ പതിനായിരം കടന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും 5,000ലേറെ രോഗികളുടെ എണ്ണം.

Spike of 5,609 #COVID19 cases & 132 deaths in the last 24 hours. Total number of cases in the country now at 112359, including 63624 active cases & 3435 deaths: Ministry of Health and Family Welfare pic.twitter.com/NTJ4SXz9qZ
— ANI (@ANI) May 21, 2020