+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 16 ല​ക്ഷ​ത്തി​ലേ​ക്ക്, മ​ര​ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,591,757 ആ​യി. 94,962 പേ​രാ​
അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 16 ല​ക്ഷ​ത്തി​ലേ​ക്ക്, മ​ര​ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,591,757 ആ​യി. 94,962 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 3,70,076 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. 2,70,099 രോ​ഗി​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,413 മ​ര​ണ​മാ​ണ് അ​മേ​രി​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ന്യൂ​യോ​ർ​ക്ക് -168 , മ​സാ​ച്യു​സെ​റ്റ്സ്-128, മി​ഷി​ഗ​ണ്‍- 133, ന്യൂ​ജേ​ഴ്സി- 156, കാ​ലി​ഫോ​ർ​ണി​യ - 87, ഇ​ല്ലി​നോ​യി​സ്- 146 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്, ന്യൂ​യോ​ർ​ക്കി​ൽ ആ​കെ മ​ര​ണം 28,816 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,63,517. ന്യൂ​ജേ​ഴ്സി​യി​ൽ മ​ര​ണം 10,747. രോ​ഗം ബാ​ധി​ച്ച​വ​ർ 1,52,096. ഇ​ല്ലി​നോ​യി​യി​ൽ മ​ര​ണം 4,525, രോ​ഗം ബാ​ധി​ച്ച​ത് 1,00,418. മ​സാ​ച്യൂ​സെ​റ്റ്സി​ൽ മ​ര​ണം 6,066. രോ​ഗം ബാ​ധി​ച്ച​വ​ർ 88,970.

കാ​ലി​ഫോ​ണി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 85,885. മ​ര​ണം 3,512. പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 67,917 ആ​യി ഉ​യ​ർ​ന്നു. 4,790 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മി​ഷി​ഗ​ണി​ൽ മ​ര​ണം 5,060. രോ​ഗം ബാ​ധി​ച്ച​വ​ർ 53,009. ഫ്ളോ​റി​ഡ​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​ർ 47,471. മ​ര​ണം 2,096. ടെ​ക്സ​സി​ൽ രോ​ഗ​ബാ​ധി​ത​ർ 51,651. മ​ര​ണം 1,423. ജോ​ർ​ജി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 37,701. മ​ര​ണം 1,609. മെ​രി​ലാ​ൻ​ഡി​ൽ രോ​ഗം​ബാ​ധി​ച്ച​വ​ർ 42,323. മ​ര​ണം 2,123.

ക​ണ​ക്ടി​ക്ക​ട്ടി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 39,017. മ​ര​ണം 3,529. ലൂ​യി​സി​യാ​ന​യി​ൽ ഇ​തു​വ​രെ 35,316 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. 2,608 പേ​ർ മ​രി​ച്ചു.
More in Latest News :