വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബ്രസീലിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. വിലക്ക് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്.
ബ്രസീലിലെ ജനങ്ങൾ ഇവിടേക്കുവന്ന് രോഗം പരത്തണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ബ്രസീലിന് വെന്ററിലേറ്ററൊക്കെ നൽകി അമേരിക്ക സഹായിക്കുമെന്നും ബ്രസീലിലെ സ്ഥിതി ഗുരുതരമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയും റഷ്യയും സ്പെയിനും കഴിഞ്ഞാൽ രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത് ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലാണ്.