ന്യൂഡൽഹി: ഡൽഹിയിൽനിന്ന് മലയാളികളുമായി പ്രത്യേക ശ്രമിക് ട്രെയിൻ പുറപ്പെട്ടു. ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കാണ് ട്രെയിൻ. വിദ്യാർഥികളുൾപ്പെടെ 1304 യാത്രക്കാരാണ് ട്രെയിനിൽ ഉള്ളത്.
കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിൽ യാത്രക്കാർക്ക് ഇറങ്ങാം. വെള്ളിയാഴ്ച രാവിലെ 7.25ന് കോഴിക്കോട്, 9.50ന് തൃശൂർ, 10.25 ന് എറണാകുളം, 11.30ന് ആലപ്പുഴ, 3ന് തിരുവനന്തപുരം എന്നിങ്ങനെയാണു സമയക്രമം.