തിരുവനന്തപുരം: മാക്സ് ധരിക്കാത്തതിന് 3,996 പേർക്കെതിരേ ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 12 പേർക്കെതിരേയും കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കുട്ടിപ്പോലീസ് വഴി മാസ്ക് ധരിക്കാനായി പ്രത്യേക കാന്പയിൻ ആരംഭിക്കും. ഐജിമാരായ ശ്രീജിത്തും പി. വിജയനും സംസ്ഥാന തലത്തിൽ പദ്ധതി ഏകോപിപ്പിക്കും. കോവിഡ് രോഗം ഭേദമായാവരെ ചിലയിടത്തെങ്കിലും സമൂഹം ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ട്. ഇതിനെതിരേ ബോധവത്കരണം നടത്താൻ എസ്പിസി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.