റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ ഇന്ന് ഒന്പത് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 329 ആയി. മരിച്ചവരെല്ലാം വിദേശികളാണ്. മക്കയിൽ ആറും ദമാമിൽ രണ്ടും റിയാദിൽ ഒരാളുമാണ് മരണപ്പെട്ടത്.
2509 പേർക്ക് പുതുതായി രോഗം പിടിപെട്ടു. 2886 പേർക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ഇനി 27,891 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 251 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.