തിരുവനന്തപുരം: കോവിഡിനെ തുടർന്ന് തടസപ്പെട്ട കെഎസ്ആർടിസി ഹ്രസ്വദൂര സർവീസുകൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂൾ സർവീസുകളാണ് ജില്ലാടിസ്ഥാനത്തിൽ ആരംഭിക്കുക.
രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യതയും അനുസരിച്ച് മാത്രമേ സർവീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുൻവാതിലൂടെ പുറത്തിറങ്ങണം.
യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാൻ പാടുള്ളു. ഓർഡിനറിയായി മാത്രമേ ബസുകൾ സർവീസ് നടത്തുകയുള്ളു.
ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ജില്ല, സർവീസുകളുടെ എണ്ണം എന്നിവ ക്രമത്തിൽ: തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശൂർ-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂർ-100, കാസർഗോഡ്-68.