തിരുവനന്തപുരം: കോവിഡ് വാർത്താസമ്മേളനം പിആർ ഏജൻസിയുടെ നിർദേശ പ്രകാരം നടത്തുന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ ഈ നാടിനറിയാമെന്നും മാധ്യമപ്രവർത്തകരെ ആദ്യമായി കാണുന്നയാളല്ല താനെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
നിങ്ങൾ (മാധ്യമപ്രവർത്തകർ) കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നൂ, ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നിൽക്കുന്നുണ്ട്. നമ്മൾ തമ്മിൽ ഇതാദ്യമായി കാണുകയല്ല. താൻ പറയുന്ന കാര്യങ്ങളിൽ മറ്റാരുടെയെങ്കിലും ഉപദേശം തേടുന്ന ശീലം എനിക്കുണ്ടെന്ന് സാമന്യബുദ്ധിയുള്ളവരാരും പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.