ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ചു ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ യോഗം ചേരുന്നു. കോണ്ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ചയാണ് യോഗം. വീഡിയോ കോണ്ഫറൻസു വഴി നടക്കുന്ന യോഗത്തിൽ 15 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും.
തൊഴിൽ നിയമങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളും യോഗം ചർച്ച ചെയ്യും. രാജ്യത്ത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഇപ്പോഴും സ്വന്തം നാട്ടിൽ എത്തിപ്പെടാതെ ദുരവസ്ഥയിൽ കഴിയുന്നത്. കേന്ദ്രസർക്കാർ ഇവരുടെ കാര്യത്തിൽ യാതൊന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.
തെരുവുകളിൽ അലയുന്ന കുടിയേറ്റ തൊഴിലാളികളെ കഴിഞ്ഞ ദിവസം കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി സന്ദർശിച്ചിരുന്നു.