ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്കായി കോൺഗ്രസ് തയാറാക്കിയ 1000 ബസുകൾ സംബന്ധിച്ച തർക്കം തീരുന്നു. ബസുകൾ ഇന്ന് വൈകുന്നേരം അഞ്ചോടെ ഗാസിയാബാദ്, നോയിഡ അതിർത്തികളിൽ എത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു.
ബസിൽ യാത്ര ചെയ്യേണ്ട തൊഴിലാളികളുടെ പട്ടിക സർക്കാർ തയാറാക്കാൻ നിർദേശിച്ച് പ്രിയങ്ക യുപി ആഭ്യന്തരസെക്രട്ടറിക്ക് കത്ത് അയച്ചു. നോയിഡയിലേക്ക് 500 ബസുകളും ഗാസിയാബാദിലേക്ക് 500 ബസുകളും ഇന്ന് ഉച്ചക്ക് 12 ന് എത്തിക്കണമെന്ന് പ്രിയങ്കയോട് യുപി സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വൈകുന്നേരം അഞ്ചോടെ ബസുകൾ ഈ സ്ഥലത്ത് എത്തുമെന്ന് പ്രിയങ്കയുടെ പഴ്സണൽ സെക്രട്ടറി സന്ദീപ് സിംഗ് സർക്കാരിന് മറുപടി നൽകി.
“നിങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് ബസുകൾ വൈകുന്നേരം അഞ്ചിന് നോയിഡ, ഗാസിയാബാദ് അതിർത്തിയിലെത്തും. യാത്രക്കാരുടെ പട്ടികയും റൂട്ട് മാപ്പും തയാറാക്കുക- പ്രിയങ്ക യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തിക്ക് എഴുതിയ കത്തിൽ പറഞ്ഞു. തൊഴിലാളികൾക്കുള്ള ബസുകൾ അതത് ജില്ലാ ഭരണാധികാരികളുടെ പക്കൽ എത്തിക്കണമെന്ന് സർക്കാർ പ്രിയങ്കയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറുപടി നൽകിയത്.