+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ ​ന്യൂ​സ് ചാ​ന​ലി​ലെ ജോ​ലി​ക്കാ​ർ​ക്ക് കോ​വി​ഡ്; സ്റ്റു​ഡി​യോ​യും ന്യൂ​സ് റൂ​മും അ​ട​ച്ചു പൂ​ട്ടി

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ഹി​ന്ദി​ചാ​ന​ലാ​യ സി ​ന്യൂ​സി​ലെ 28 ജോ​ലി​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​​തി​നെ തു​ട​ർ​ന്ന് ന്യൂ​സ് റൂ​മും സ്റ്റു​ഡി​യോ​ക​ളും അ​ട​ച്ചു പൂ​ട്ടി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല
സീ ​ന്യൂ​സ് ചാ​ന​ലി​ലെ ജോ​ലി​ക്കാ​ർ​ക്ക് കോ​വി​ഡ്; സ്റ്റു​ഡി​യോ​യും ന്യൂ​സ് റൂ​മും അ​ട​ച്ചു പൂ​ട്ടി
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ഹി​ന്ദി​ചാ​ന​ലാ​യ സി ​ന്യൂ​സി​ലെ 28 ജോ​ലി​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​​തി​നെ തു​ട​ർ​ന്ന് ന്യൂ​സ് റൂ​മും സ്റ്റു​ഡി​യോ​ക​ളും അ​ട​ച്ചു പൂ​ട്ടി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ച​ത്.

സീ ​ന്യൂ​സ് എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് സു​ധി​ർ ചൗ​ധ​രി​യാ​ണ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​രു ജോ​ലി​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റ് 28 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 2500 തൊ​ഴി​ലാ​ളി​ക​ളാ​ണ് സീ ​ന്യൂ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ഉ​ചി​ത​മാ​യ സ​മ​യ​ത്തു ത​ന്നെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും സി ​ന്യൂ​സ് എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​റി​യി​ച്ചു.
More in Latest News :