കൊച്ചി: അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വി.ഡി. സതീശൻ എംഎൽഎയ്ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎക്കെതിരെ നടപടി.
വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ആലുവ റൂറൽ എസ്പിയോട് അന്വേഷണ റിപ്പോർട്ടു ആവശ്യപ്പെട്ടതായും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.
അതേസമയം, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെ പറ്റി അന്വേഷണം ആവശ്യപ്പെട്ട് ആലുവ റൂറൽ എസ്പിക്ക് വി.ഡി. സതീശൻ എംഎൽഎ പരാതി നൽകിയിട്ടുണ്ട്.