ന്യൂഡൽഹി: സംസ്ഥാന സർക്കാർ അനുവദിച്ചിട്ടും രാജ്യതലസ്ഥാനത്തുനിന്നും ആളുകളെ പ്രവേശിപ്പിക്കാതെ ഉത്തർപ്രദേശ് നഗരമായ നോയിഡ. ഡൽഹിയുടെ സമീപനഗരമായ നോയിഡയിലേക്ക് ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നാലാം ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച യോഗി ആദിത്യനാഥ് സർക്കാർ ഡൽഹിയിൽനിന്ന് നോയിഡയിലേക്കും ഗാസിയാബാദിലേക്കും പ്രവേശനം ആകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അതാത് ജില്ലകൾക്കായിരിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഡൽഹിയിൽനിന്നും ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് നോയിഡ പ്രഖ്യാപിച്ചത്. ഡൽഹിയിലെ ഹോട്ട്സ്പോട്ടുകളിൽനിന്നാല്ലാത്ത ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്നായിരുന്നു യോഗി സർക്കാരിന്റെ തീരുമാനം.