കോതമംഗലം: പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കാൻ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഭൂതത്താൻകെട്ട് ഡാമിന്റെ ഏതാനും ഷട്ടറുകൾ നേരിയതോതിൽ ഉയർത്തി. ശക്തമായ മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്ന് നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണു നടപടി.
പെരിയാർവാലി കനാലുകളിൽ വെള്ളം കുറച്ചിട്ടുണ്ട്. മറ്റ് പുഴകളിലെ ചെക്ക് ഡാമുകൾ തുറക്കാനും സർക്കാർ നിർദേശമുണ്ട്. കോതമംഗലം കുരൂർതോട്ടിലുൾപ്പെടെ വിവിധ ചെക്ക്ഡാമുകൾ തുറന്നു കഴിഞ്ഞു. ഇടയ്ക്കിടെ മഴപെയ്യുന്നുണ്ടെങ്കിലും പുഴകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടില്ല. ഏതാനും ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
കാലവർഷം തുടങ്ങുന്നതിന് മുന്പുതന്നെ ഭൂതത്താൻകെട്ട് ഡാം പൂർണമായി തുറക്കാൻ പെരിയാർവാലിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം 25നു ഡാം തുറക്കാനാണ് തീരുമാനം. പെരിയാറിൽ ജലനിരപ്പ് ഉയർന്നാൽ 25ന് മുന്പേ ഡാം തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.