+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് വി​മാ​ന​മെ​ത്തി; 173 പ്ര​വാ​സി​ക​ള്‍​കൂ​ടി കൊ​ച്ചി​യി​ൽ

നെ​ടു​മ്പാ​ശേ​രി: അ​ബു​ദാ​ബി​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ 173 പ്ര​വാ​സി​ക​ള്‍​കൂ​ടി കൊ​ച്ചി​യി​ലെ​ത്തി. രാ​ത്രി 9.15നാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര
അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് വി​മാ​ന​മെ​ത്തി; 173 പ്ര​വാ​സി​ക​ള്‍​കൂ​ടി കൊ​ച്ചി​യി​ൽ
നെ​ടു​മ്പാ​ശേ​രി: അ​ബു​ദാ​ബി​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ 173 പ്ര​വാ​സി​ക​ള്‍​കൂ​ടി കൊ​ച്ചി​യി​ലെ​ത്തി. രാ​ത്രി 9.15നാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. സം​ഘ​ത്തോ​ടൊ​പ്പം ര​ണ്ടു കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മു​ണ്ട്.

ര​ണ്ടാം​ഘ​ട്ട ദൗ​ത്യം ആ​രം​ഭി​ച്ച ശേ​ഷം നാ​ലാ​മ​ത്തെ വി​മാ​ന​മാ​ണ് പ്ര​വാ​സി​ക​ളു​മാ​യെ​ത്തു​ന്ന​ത്. അ​ബു​ദാ​ബി​യി​ല്‍​നി​ന്നു മ​റ്റൊ​രു വി​മാ​ന​വും ദു​ബാ​യി​ല്‍​നി​ന്നു ര​ണ്ടു വി​മാ​ന​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ല്‍​നി​ന്ന് എ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ​യും അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് എ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ സം​ശ​യി​ക്കു​ന്ന​ത് മൂ​ലം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ചൊവ്വാഴ്ച ര​ണ്ടു വി​മാ​ന​ങ്ങ​ള്‍​കൂ​ടി മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ളു​മാ​യി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തും. രാ​ത്രി 8.30ന് ​ദ​മാ​മി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​വും 10.15ന് ​ക്വാ​ലാ​ലം‌​പു​രി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​വു​മാ​ണ് വ​രു​ന്ന​ത്.
More in Latest News :