+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ൽ 2593 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി; ഗു​രു​ത​രാ​വ​സ്ഥ​യി​ൽ 237 പേ​ർ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ തി​ങ്ക​ളാ​ഴ്ച 2593 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സൗ​ദി​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 57,345 ആ​ണ്. ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 237 പേ​ർ ഗു​രു​
സൗ​ദി​യി​ൽ 2593 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി; ഗു​രു​ത​രാ​വ​സ്ഥ​യി​ൽ 237 പേ​ർ
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ തി​ങ്ക​ളാ​ഴ്ച 2593 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സൗ​ദി​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 57,345 ആ​ണ്. ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 237 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

തി​ങ്ക​ളാ​ഴ്ച എ​ട്ടു പേ​രാ​ണ് സൗ​ദി​യി​ൽ മ​രി​ച്ച​ത്. ത​ല​സ്ഥാ​ന ന​ഗ​രി​യി​ല​ട​ക്കം പു​തു​താ​യി രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച 3026 പേ​ർ സു​ഖം പ്രാ​പി​ച്ച​തോ​ടെ ആ​കെ അ​സു​ഖം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 28748 ആ​യി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ ഇ​പ്പോ​ൾ 28277 ആ​ണ്.

തി​ങ്ക​ളാ​ഴ്ച മ​ര​ണ​പ്പെ​ട്ട എ​ട്ടു പേ​രും വി​ദേ​ശി​ക​ളാ​ണ്. മ​ക്ക​യി​ൽ നാ​ലു പേ​രും ജി​ദ്ദ, മ​ദീ​ന, ദ​മ്മാം, ബു​റൈ​ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​രു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

പു​തി​യ രോ​ഗി​ക​ൾ: റി​യാ​ദ് 642, മ​ക്ക 510, ജി​ദ്ദ 305, മ​ദീ​ന 245, ദ​മാം 174, ഹൊ​ഫൂ​ഫ് 147, ഖോ​ബാ​ർ 133, ഖ​തീ​ഫ് 71, താ​യി​ഫ് 64, ദ​രി​യ 44, ദ​ഹ്റാ​ൻ 34, ജു​ബൈ​ൽ 33, ഹാ​സം അ​ൽ ജ​ലാ​മീ​ദ് 23, ബു​റൈ​ദ 18, അ​ൽ സ​ഹ​ൻ 18, യാ​ന്പു 16, അ​ബ്ഖൈ​ഖ് 10, ത​ബൂ​ഖ് 9, ശ​റൂ​റ 9, അ​ൽ​ഖ​ർ​ജ് 9, ദു​ബ 8, ഹാ​യി​ൽ 8, മ​ൻ​ഫാ അ​ൽ​ഹു​ദൈ​ദ 7, ഹ​ഫ​ർ അ​ൽ​ബാ​തി​ൻ 6.
More in Latest News :