ദുബായ്: എമിറേറ്റ്സ് എയർലൈൻസിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് അധികൃതർ. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 30,000 പേരെ ഒഴിവാക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അത്തരത്തിലുള്ള എന്തെങ്കിലും തീരുമാനമുണ്ടെങ്കിൽ ഒൗദ്യോഗികമായിത്തന്നെ അറിയിക്കുമെന്നും എമിറേറ്റ്സ് വക്താവിനെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.
മറ്റേതൊരു, വ്യവസായ സംരംഭത്തിലും നടക്കുന്നത് പോലെ, ചെലവുകളും ബിസിനസ് ലക്ഷ്യങ്ങളും അവലോകനം നടത്താൻ എല്ലാ ഡിപ്പാർട്ട്മെന്റുകളോടും തങ്ങളുടെ എക്സിക്യൂട്ടീവ് ടീം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തിൽ പടിപടിയായി സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണെന്നും കന്പനി അറിയിച്ചു.