+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ക്കി​ർ നാ​യി​ക്കി​ന്‍റെ പീ​സ് ടി​വി​ക്ക് 2.75 കോ​ടി രൂ​പ പി​ഴ

ല​ണ്ട​ൻ: വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ൻ സാ​ക്കി​ർ നാ​യി​ക്കി​ന്‍റെ പീ​സ് ടി​വി​ക്ക് 30,000 പൗ​ണ്ട് (2.75 കോ​ടി രൂ​പ) പി​ഴ. വി​ദ്വേ​ഷം പ​ര​ത്തു​ന്ന ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളു​ടെ പേ​രി​ലാ​ണ് പി​ഴ. ഇം
സാ​ക്കി​ർ നാ​യി​ക്കി​ന്‍റെ പീ​സ് ടി​വി​ക്ക് 2.75 കോ​ടി രൂ​പ പി​ഴ
ല​ണ്ട​ൻ: വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ൻ സാ​ക്കി​ർ നാ​യി​ക്കി​ന്‍റെ പീ​സ് ടി​വി​ക്ക് 30,000 പൗ​ണ്ട് (2.75 കോ​ടി രൂ​പ) പി​ഴ. വി​ദ്വേ​ഷം പ​ര​ത്തു​ന്ന ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളു​ടെ പേ​രി​ലാ​ണ് പി​ഴ. ഇം​ഗ്ല​ണ്ടി​ലെ മാ​ധ്യ​മ നി​രീ​ക്ഷ​ണ സ​മി​തി​യാ​യ ഒ​ഫ്കോം ആ​ണ് സം​പ്രേ​ഷ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പി​ഴ​യി​ട്ട​ത്.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​വ​രെ പ്രേ​ര​ണ​യാ​വു​ന്ന പ​രി​പാ​ടി പീ​സ് ടി​വി സം​പ്രേ​ഷ​ണം ചെ​യ്ത​താ​യി ഓ​ഫ്കോം വി​ല​യി​രു​ത്തി. പീ​സ് ടി​വി ഉ​റു​ദു​വി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യി​രു​ന്ന ലോ​ർ​ഡ് പ്രൊ​ഡ​ക്ഷ​ൻ ലി​മി​റ്റ​ഡും പീ​സ് ടി​വി​യു​ടെ ഉ​ട​മ​സ്ഥ​ത​യു​ള്ള ക്ല​ബ്ബ് ടി​വി​യു​മാ​ണ് തു​ക​യ​ട​യ്ക്കേ​ണ്ട​ത്.

വി​ദ്വേ​ഷ പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ​പേ​രി​ൽ പീ​സ് ടി​വി ഉ​റു​ദു​വി​ന്‍റെ ലൈ​സ​ൻ​സ് നേ​ര​ത്തേ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​വ ര​ണ്ടി​ന്‍റെ​യും മാ​തൃ​സ്ഥാ​പ​നം സാ​ക്കി​ർ​ നാ​യി​ക്കി​ന്‍റെ യൂ​ണി​വേ​ഴ്സ​ൽ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ലി​മി​റ്റ​ഡാ​ണ്. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പീ​സ് ടി​വി​ക്ക് ഇം​ഗ്ലീ​ഷ്, ഉ​റു​ദു, ബം​ഗാ​ളി പ​തി​പ്പു​ക​ളാ​ണു​ള്ള​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വി​ദ്വേ​ഷ​പ്ര​ഭാ​ഷ​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന സാ​ക്കി​ർ നാ​യി​ക്ക് 2016-ൽ ​മ​ലേ​ഷ്യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ലേ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ഇ​യാ​ളെ വി​ട്ടു​ത​രാ​ൻ ഇ​ന്ത്യ ക​ഴി​ഞ്ഞ ആ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
More in Latest News :