താനെ: കോവിഡ്-19 വൈറസിൽനിന്ന് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയ മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ അംഗം പാമ്പുകടിയേറ്റ് വീണ്ടും ആശുപത്രിയിൽ. താനെയിൽനിന്നുള്ള ശിവസേന അംഗത്തിനാണ് പാമ്പുകടിയേറ്റത്.
കഴിഞ്ഞ എട്ടാം തീയതിയാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് രോഗം ഭേദമായതിനെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രി വിട്ട അദ്ദേഹം യേയൂരിലെ ബംഗ്ലാവിലേക്കാണ് മടങ്ങിയത്.
എന്നാൽ കഴിഞ്ഞദിവസം വീടിനു പുറത്തുവച്ച് അദ്ദേഹത്തിന് പാമ്പുകടിയേൽക്കുകയായിരുന്നു. ഇതേതുടർന്ന് മുലുന്ദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.