കണ്ണൂർ: ദുബായിൽ നിന്നുള്ള രണ്ടാമത്തെ വിമാനം 181 യാത്രക്കാരുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. ഞായറാഴ്ച രാത്രി ഒമ്പതോടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വന്നിറങ്ങി. നാല് കൈക്കുഞ്ഞുങ്ങളും യാത്രക്കാരിൽ ഉൾപ്പെടും.
ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാക്കിയിരുന്നു. കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസുകളിലും കാസര്‍ക്കോട് സ്വദേശികളെ രണ്ട് ബസുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസിലുമായാണ് അയച്ചത്.
ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു.