കാസർഗോഡ്: കർണാടകയിൽനിന്ന് കേരളത്തിലേക്ക് ആളെ കടത്തിയ കോണ്ഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരേ കേസ്. കാസർഗോഡ് ദേലംപാടി പഞ്ചായത്തിലെ വാർഡംഗം കൊറഗപ്പാ റായിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മഹാരാഷ്ട്രയിൽനിന്ന് എത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽനിന്നാണ് ഇയാൾ അതിർത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞപ്പോൾ പഞ്ചായത്തംഗം എന്ന അധികാരം കർണാടക അതിർത്തിയിൽ ഉപയോഗപ്പെടുത്തി ഇയാൾ കേരളത്തിലേക്ക് ആളെ എത്തിക്കുകയായിരുന്നു.
ഇതിനുശേഷം പോലീസ് പരിശോധനയില്ലാതിരുന്ന കാട്ടുവഴിയിലൂടെയാണ് ഇരുവരും ദേലംപാടിയിലെത്തിയത്. ഇരുവരെയും ഇപ്പോൾ ക്വാറന്ൈറനിൽ പാർപ്പിച്ചിരിക്കുകയാണ്.