കുവൈറ്റ് സിറ്റി: കുവൈറ്റിൽ 24 മണിക്കൂറിനുള്ളിൽ 1,048 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14,850 ആയി.
കൊറോണ വൈറസ് ബാധയെ തുടർന്ന് അഞ്ച് പേർ കൂടി ഞായറാഴ്ച കുവൈറ്റിൽ മരിച്ചു. ഇതോടെ മരണമടഞ്ഞവരുടെ ആകെ എണ്ണം 112 ആയി. ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ച കേസുകളിൽ 242 ഇന്ത്യക്കാരും, 242 സ്വദേശികളും, 53 ബംഗ്ലാദേശികളും, 238 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യക്കാരുമാണ്.
ക്യാപിറ്റൽ ഗവർണറേറ്റിൽ 142 ഫർവാനിയ ഗവർണറേറ്റിൽ 319 ഹവല്ലി ഗവർണറേറ്റിൽ 288 അഹമ്മദി ഗവർണറേറ്റിൽ 196 ജഹ്റ ഗവർണറേറ്റിൽ 103 കേസുകളുമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച 250 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 4,093 ആയി. ആകെ 10,645 പേരാണു ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 168 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുള്ള അൽ സനദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.