+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ നാ​ലാം​ഘ​ട്ട ലോ​ക്ക് ഡൗ​ൺ; മാ​ർ​ഗ​നി​ർ​ദേ​ശ​മി​റ​ങ്ങി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ മേ​യ് 31 വ​രെ നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ചു​ള്ള കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ങ്ങി. ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ബ​സ് സ​ർ​വീ​സു​ക​ളും അ​നു​വ​ദി​ച്ചു. അ​തേ​സ​
കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ നാ​ലാം​ഘ​ട്ട ലോ​ക്ക് ഡൗ​ൺ; മാ​ർ​ഗ​നി​ർ​ദേ​ശ​മി​റ​ങ്ങി
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ മേ​യ് 31 വ​രെ നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ചു​ള്ള കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ങ്ങി. ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ബ​സ് സ​ർ​വീ​സു​ക​ളും അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം, വി​മാ​ന സ​ർ​വീ​സു​ക​ളും മെ​ട്രോ റെ​യി​ൽ സ​ർ​വീ​സു​ക​ളും പു​നഃ​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

സം​സ്ഥാ​ന-​അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ച്ചു. ടാ​ക്സി, ഓ​ട്ടോ​റി​ക്ഷാ, സൈ​ക്കി​ൾ എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കി. പ​ക​ൽ​സ​മ​യ​ത്ത് ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാം (പ​ത്തു വ​യ​സി​നു താ​ഴെ​യും 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും ഒ​ഴി​കെ). വ​ലി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ എ​ന്നി​വ​യ്ക്ക് അ​നു​മ​തി​യി​ല്ല.

സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

• ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ന് അ​നു​മ​തി.
• ക​ട​ക​ൾ​ക്ക് തു​റ​ക്കാം. ഒ​രു സ​മ​യം 5 പേ​രി​ൽ കൂ​ടു​ത​ൽ ക​ട​ക​ളി​ലു​ണ്ടാ​ക​രു​ത്. ഓ​രോ​രു​ത്ത​ർ​ക്കു​മി​ട​യി​ൽ ആ​റ​ടി അ​ക​ല​മു​ണ്ടാ​യി​രി​ക്ക​ണം.
• ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, സ​ലൂ​ണു​ക​ൾ എ​ന്നി​വ തു​റ​ക്കും.
• പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം തു​ട​രും.
• ഹോ​ട്ട​ലു​ക​ൾ, തീ​യേ​റ്റ​റു​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ, ബാ​റു​ക​ൾ തു​റ​ക്കി​ല്ല.
• വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കും. മ​ത​പ​ര​മാ​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്ക് ക​ർ​ശ​ന വി​ല​ക്ക് തു​ട​രും.
• അ​ന്ത​ർ ജി​ല്ലാ യാ​ത്ര​ക​ൾ അ​ത​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാം.
• അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ ധാ​ര​ണ​പ്ര​കാ​രം.
• വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ല്ല.
• സ്പോ​ർ​ട്സ് കോം​പ്ല​ക്സു​ക​ൾ, സ്റ്റേ​ഡി​യ​ങ്ങ​ൾ എ​ന്നി​വ ഉ​പാ​ധി​ക​ളോ​ടെ തു​റ​ക്കാ​ൻ അ​നു​മ​തി.
എ​ന്നാ​ൽ കാ​ണി​ക​ളെ അ​നു​വ​ദി​ക്കി​ല്ല.
• എ​യ​ർ ആം​ബു​ല​ൻ​സു​ക​ൾ​ക്കു വി​ല​ക്കി​ല്ല.
• നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​മി​ല്ല.
• ആ​ളു കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം തു​ട​രും.
• മാ​ളു​ക​ളി​ലെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ​യും ഒ​ഴി​കെ​യു​ള​ള ഷോ​പ്പു​ക​ൾ മേ​യ് 18 മു​ത​ൽ തുറ​ന്നു പ്ര​വ​ർ​ത്തി​ക്കും, എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സ​മ​യ​ക്ര​മം പാ​ലി​ച്ചു മാ​ത്രം.
• ഓ​ൺ​ലൈ​ൻ/​ഡി​സ്റ്റാ​ൻ​സ് ലേ​ണിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കും
• ബ​സ് ഡി​പ്പോ​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, എ​യ​ർ​പോ​ർട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ന്റീ​നു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം.
• ക​ല്യാ​ണ​ത്തി​ന് 50 പേ​ർ​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് 20 പേ​ര്‍​ക്കും ഒ​രു സ​മ​യം പ​ങ്കെ​ടു​ക്കാം.
• ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഒ​രു​ത​ര​ത്തി​ലു​മു​ള്ള യാ​ത്ര അ​നു​വ​ദി​ക്കി​ല്ല.
• വൈ​കി​ട്ട് ഏ​ഴി​നും രാ​വി​ലെ ഏ​ഴി​നും ഇ​ട​യ്ക്ക് ജ​ന​ത്തി​നു പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വാ​ദ​മി​ല്ല. അ​വ​ശ്യ സേ​വ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാം.
• അ​വ​ശ്യ​ങ്ങ​ൾ​ക്കോ ആ​ശു​പ​ത്രി​യി​ലേ​ക്കോ അ​ല്ലാ​തെ 65 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും മ​റ്റു​ത​ര​ത്തി​ലു​ള്ള അ​വ​ശ​ത​ക​ളു​ള്ള​വ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വാ​ദ​മി​ല്ല.
• പൊ​തു​യി​ട​ങ്ങ​ളി​ൽ തു​പ്പു​ന്ന​ത് ശി​ക്ഷാ​ർ​ഹം.
• പൊ​തു തൊ​ഴി​ലി​ട​ങ്ങ​ളി​ൽ മാ​സ്ക് തു​ട​ർ​ന്നും നി​ർ​ബ​ന്ധ​മാ​ക്കി
•കാ​ലി​യാ​യ ട്ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ച​ര​ക്ക്–​കാ​ർ​ഗോ വാ​ഹ​ന​ങ്ങ​ളു​ടെ​യും സം​സ്ഥാ​നാ​ന്ത​ര സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്ത​രു​ത്.
•സാ​മൂ​ഹി​ക അ​ക​ല​വും തൊ​ഴി​ലി​ട​ത്തി​ൽ ഉ​റ​പ്പാ​ക്ക​ണം
• തൊ​ഴി​ലി​ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വാ​തി​ൽ​പ്പി​ടി​ക​ൾ ഉ​ൾ​പ്പെ​ടെ കൃ​ത്യ​മാ​യി വൃ​ത്തി​യാ​ക്ക​ണം
• തെ​ർ​മ​ല്‍ സ്ക്രീ​നി​ങ്ങും ഹാ​ൻ​ഡ് വാ​ഷും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗും എ​ല്ലാ തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഉ​റ​പ്പാ​ക്ക​ണം
• പ​ര​മാ​വ​ധി വ​ർ​ക്ക് ഫ്രം ​ഹോ​മി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ തൊ​ഴി​ലു​ട​മ​ക​ൾ ഒ​രു​ക്ക​ണം
• മെ​ഡി​ക്ക​ൽ പ്ര​വ​ർ​ത്ത​ക​ർ, ന​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, ആം​ബു​ല​ൻ​സ് എ​ന്നി​വ​യു​ടെ സ​ഞ്ചാ​രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ക​ത്തും അ​തി​ർ​ത്തി​യി​ലും ത​ട​യ​രു​ത്.
• വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ മൊ​ബൈ​ലു​ക​ളി​ൽ ആ​രോ​ഗ്യ സേ​തു ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഉ​റ​പ്പാ​ക്ക​ണം.
• പൊ​തു​ഇ​ട​ങ്ങ​ളി​ലെ മ​ദ്യ​പാ​നം, പാ​ൻ, ഗു​ഡ്ക, പു​ക​യി​ല എ​ന്നി​വ ച​വ​യ്ക്കു​ന്ന​തും നി​രോ​ധി​ച്ചു
• പ്ര​ത്യേ​ക​മാ​യി നി​രോ​ധി​ച്ച​ത​ല്ലാ​തെ മ​റ്റെ​ല്ലാ സേ​വ​ന​ങ്ങ​ളും അ​നു​മ​തി​യു​ണ്ട്.​അ​തി​നി​ടെ കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ഞാ​യ​റാ​ഴ്ച രാ​ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. 2005ലെ ​ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​ര​മാ​ണ് ലോ​ക്ഡൗ​ൺ നീ​ട്ടു​ന്ന​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​ൻ​ഡി​എം​എ വി​വി​ധ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും വ​കു​പ്പു​ക​ൾ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും ന​ൽ​കി​യ​ത്.

മാർഗരേഖയിൽ ആവശ്യം വേണ്ട മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിർവാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
More in Latest News :