ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലം നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എയര്‍ ഇന്ത്യ. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചെന്ന വാർത്തയും എയർ ഇന്ത്യ വാർത്ത നിഷേധിച്ചു. കേന്ദ്ര സർക്കാരിന്റെ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവരുന്നതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന് എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു.
എയർ ഇന്ത്യ ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കാൻ പോകുകയാണെന്ന ഇ-മെയിൽ സന്ദേശം വാട്സ്ആപ്പുകളിൽ പ്രചരിപ്പിച്ചിരുന്നു. ഈ ഇ-മെയിലിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
വിമാന സർവീസ് പുനഃരാംഭിക്കുന്നത് സംബന്ധിച്ചും ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ചും യഥാര്‍ഥ വിവരങ്ങള്‍ ലഭിക്കുന്നതിന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റോ വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാന്ഡിലോ വെബ്സൈറ്റോ പിന്തുടരണമെന്നും എയര്‍ ഇന്ത്യ അഭ്യര്‍ഥിച്ചു.

Air India issues clarification regarding news on the resumption of domestic flights by Air India. Says, "Air India flight bookings are currently closed & will resume after receipt of directions from Government of India". pic.twitter.com/lmTg2eCWjT
— ANI (@ANI) May 17, 2020