ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ മേയ് 31 വരെ നീട്ടി. ഇളവുകൾ സംബന്ധിച്ച മാർഗരേഖ ഉടൻ പുറത്തിറക്കും. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മാർച്ച് 25മുതൽ ഏപ്രിൽ 14 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ. കോവിഡ് രോഗവ്യാപനത്തിന് കുറവില്ലാതെ വന്നതോടെ പിന്നീട് ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. ആദ്യം മേയ് മൂന്നു വരെയും പിന്നീട് മേയ് 17 വരെയും ലോക്ക് ഡൗൺ നീട്ടുകയായിരുന്നു.
നാലാം ഘട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം ഉടനേ ഉണ്ടാകും. കൂടുതൽ ഇളവുകളോടെ പൊതുഗതാഗതം ഉൾപ്പടെയുള്ളവ അനുവദിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ അതിവ്യാപന മേഖലകളിൽ ഒഴികെ മെട്രോ, വിമാന സർവീസുകൾ ആരംഭിക്കണമെന്നും വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്നുമാണ് ആവശ്യം.
രാജ്യത്ത് 90,927 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 2,872 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.