+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ൻ​എ​സ് ജ​ലാ​ശ്വ; മൂ​ന്നാ​മ​ത് ര​ക്ഷാ​ദൗ​ത്യ ക​പ്പ​ല്‍ കൊ​ച്ചി​യി​ൽ

കൊ​ച്ചി: മാ​ല​ദ്വി​പി​ല്‍​നി​ന്ന് 588 യാ​ത്ര​ക്കാ​രു​മാ​യി മൂ​ന്നാ​മ​ത് യു​ദ്ധ​ക്ക​പ്പ​ല്‍ കൊ​ച്ചി​യി​ലെ​ത്തി. മ​റു​നാ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി നാ​വി
ഐ​എ​ൻ​എ​സ് ജ​ലാ​ശ്വ; മൂ​ന്നാ​മ​ത് ര​ക്ഷാ​ദൗ​ത്യ ക​പ്പ​ല്‍ കൊ​ച്ചി​യി​ൽ
കൊ​ച്ചി: മാ​ല​ദ്വി​പി​ല്‍​നി​ന്ന് 588 യാ​ത്ര​ക്കാ​രു​മാ​യി മൂ​ന്നാ​മ​ത് യു​ദ്ധ​ക്ക​പ്പ​ല്‍ കൊ​ച്ചി​യി​ലെ​ത്തി. മ​റു​നാ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി നാ​വി​ക​സേ​ന ആ​രം​ഭി​ച്ച സ​മു​ദ്ര​സേ​തു ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​പ്പ​ലാ​ണ് കൊ​ച്ചി തീ​ര​ത്ത് അ​ടു​ത്ത​ത്.

568 മ​ല​യാ​ളി​ക​ളും 15 ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളും മൂ​ന്ന് തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ക്കാ​രും ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു​ള്ള ര​ണ്ടു​പേ​രും കൊ​ച്ചി​യി​ലി​റ​ങ്ങി. തി​രു​വ​ന​ന്ത​പു രം-120, ​കൊ​ല്ലം-53, പ​ത്ത​നം​തി​ട്ട-26, കോ​ട്ട​യം-47, ആ​ല​പ്പു​ഴ-47, ഇ​ടു​ക്കി-19, എ​റ​ണാ​കു​ളം-68, തൃ​ശൂ​ര്‍-50, മ​ല​പ്പു​റം-​ഒ​ന്‍​പ​ത്, പാ​ല​ക്കാ​ട്-38, കോ​ഴി​ക്കോ​ട്-19, ക​ണ്ണൂ​ര്‍-46, വ​യ​നാ​ട്-11, കാ​സ​ര്‍​കോ​ട്-15 എ​ന്നി​ങ്ങ​നെ​യാ​ണ് ക​പ്പ​ലി​ലു​ള്ള മ​ല​യാ​ളി​ക​ള്‍.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി മാ​ലി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രാ​ണി​വ​ര്‍. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ജ​ലാ​ശ്വ മാ​ലി തു​റ​മു​ഖ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട​ത്. ജ​ലാ​ശ്വ​യു​ടെ ര​ണ്ടാ​മ​ത് ര​ക്ഷാ​ദൗ​ത്യ​മാ​ണി​ത്. ക​ഴി​ഞ്ഞ 12ന് 698 ​ഇ​ന്ത്യ​ക്കാ​രെ​യു​മാ​യി ജ​ലാ​ശ്വ കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തി​യി​രു​ന്നു. 13ന് ​ഐ​എ ന്‍​എ​സ് മ​ഗ​ര്‍ എ​ന്ന യു​ദ്ധ​ക്ക​പ്പ​ലി​ല്‍ 202 യാ​ത്ര​ക്കാ​രെ നാ​വി​ക​സേ​ന കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു.
More in Latest News :