+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ടെ​ന​ട​ന്ന് കു​ട്ടി​യും പെ​ട്ടി​യും എ​ടു​ക്കാ​മാ​യി​രു​ന്നു; രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് കേന്ദ്ര ധനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നും പ​ലാ​യ​നം ചെ​യ്യു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ
കൂ​ടെ​ന​ട​ന്ന് കു​ട്ടി​യും പെ​ട്ടി​യും എ​ടു​ക്കാ​മാ​യി​രു​ന്നു; രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് കേന്ദ്ര ധനമന്ത്രി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നും പ​ലാ​യ​നം ചെ​യ്യു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. രാ​ഹു​ൽ ഗാ​ന്ധി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ‌ നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ആ​രോ​പി​ച്ചു. രാ​ഹു​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ന​ട​ന്ന് അ​വ​രു​ടെ കു​ട്ടി​ക​ളും പെ​ട്ടി​യും എ​ടു​ത്താ​ൽ ന​ന്നാ​യി​രു​ന്നെ​ന്ന് മ​ന്ത്രി പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​രി​കി​ലി​രു​ന്ന് അ​വ​രു​മാ​യി സം​സാ​രി​ച്ച് സം​സാ​രി​ച്ച് സ​മ​യം ക​ള​യു​ക​യ​ല്ല വേ​ണ്ട​ത്. അ​വ​രെ അ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ൾ ചെ​യ്യേ​ണ്ട​ത്- നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​തി​രു​ന്ന​ത്. എ​ന്നി​ട്ട് കേ​ന്ദ്രം നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​ന്നു. ഇ​ന്ന​ല​ത്തെ കാ​ര്യ​മോ? വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു ന​ട​ക്കു​ക​യാ​യി​രു​ന്ന കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​രി​കി​ലി​രു​ന്ന് അ​വ​രോ​ട് സം​സാ​രി​ക്കു​ന്നു. അ​താ​ണ് നാ​ട​കം. അ​ദ്ദേ​ഹം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ന​ട​ന്ന് അ​വ​രു​ടെ കു​ട്ടി​ക​ളെ​യും പെ​ട്ടി​യും പി​ടി​ച്ചി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു-​ധ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​മാ​യി രാ​ഹു​ൽ സം​സാ​രി​ച്ചി​രു​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സു​ഖ്ദേ​വ് വി​ഹാ​ർ ഫ്ളൈ​ഓ​വ​ർ പ​രി​സ​ര​ത്തു​വ​ച്ചാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് രാ​ഹു​ൽ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം റോ​ഡ​രി കി​ൽ ഇ​രു​ന്ന് സം​സാ​രി​ക്കു​ന്ന രാ​ഹു​ലി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും ചോ​ദി ച്ച​റി​ഞ്ഞ​തെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു.
More in Latest News :