+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ളി​ക്ക​ലും പു​ക​യ്ക്ക​ലും കൊ​റോ​ണ​യെ കൊ​ല്ലി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ജ​നീ​വ: തെ​രു​വു​ക​ളി​ൽ‌ അ​ണു​നാ​ശി​നി ത​ളി​ക്കു​ന്ന​തി​ലൂ​ടെ കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്നും ഇ​ത് വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. അ​ണു​നാ​ശി​നി തെ​രു​വു
ത​ളി​ക്ക​ലും പു​ക​യ്ക്ക​ലും കൊ​റോ​ണ​യെ കൊ​ല്ലി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന
ജ​നീ​വ: തെ​രു​വു​ക​ളി​ൽ‌ അ​ണു​നാ​ശി​നി ത​ളി​ക്കു​ന്ന​തി​ലൂ​ടെ കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്നും ഇ​ത് വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. അ​ണു​നാ​ശി​നി തെ​രു​വു​ക​ളി​ൽ ത​ളി​ക്കു​ന്ന​ത് പു​തി​യ കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കി​ല്ല. എ​ന്നാ​ൽ ഇ​ത് ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു-​ഡ​ബ്ല്യൂ​എ​ച്ച്ഒ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​പ​രി​ത​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ രേ​ഖ​യി​ൽ സ്പ്രേ ​ചെ​യ്യു​ന്ന​ത് ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​യു​ന്നു.

തെ​രു​വു​ക​ളോ ച​ന്ത​സ്ഥ​ല​ങ്ങ​ളോ പോ​ലു​ള്ള തു​റ​സാ​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ണു​നാ​ശി​നി ത​ളി​ക്കു​ക​യോ പു​ക​യ്ക്കു​ക​യോ ചെ​യ്യു​ന്ന​ത് കൊ​റോ​ണ വൈ​റ​സി​നെ​യോ രോ​ഗ​കാ​രി​ക​ളാ​യ വൈ​റ​സു​ക​ളെ​യോ ന​ശി​പ്പി​ക്കി​ല്ല. കാ​ര​ണം അ​ണു​നാ​ശി​നി​യെ അ​ഴു​ക്കും മാ​ലി​ന്യ​ങ്ങ​ളും നി​ർ​ജീ​വ​മാ​ക്കും. തെ​രു​വു​ക​ളും ന​ട​പ്പാ​ത​ക​ളും കോ​വി​ഡ് വൈ​റ​സി​ന്‍റെ സം​ഭ​ര​ണി​ക​ളാ​യി കാ​ണു​ന്നി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​ഞ്ഞു.

അ​ണു​നാ​ശി​നി ത​ളി​ക്കു​ന്ന​ത് വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കി​ല്ലെ​ങ്കി​ലും മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ടം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ണു​നാ​ശി​നി വ്യ​ക്തി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ‌ ത​ളി​ക്കു​ന്ന​ത് ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ശി​പാ​ർ​ശ ചെ​യ്യു​ന്നി​ല്ലെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ ഊ​ന്നി​പ്പ​റ​ഞ്ഞു.

മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ അ​ണു​നാ​ശി​നി ത​ളി​ക്കു​ന്ന​ത് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഹാ​നി​ക​ര​മാ​കാം. വാ​യി​ൽ‌​നി​ന്ന് പു​റ​ത്തേ​ക്കു​പോ​കു​ന്ന ക​ണ​ങ്ങ​ളി​ലൂ​ടേ​യും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും മ​റ്റൊ​രാ​ൾ​ക്ക് വൈ​റ​സ് പ​ക​ർ​ത്താ​നു​ള്ള രോ​ഗ​ബാ​ധി​ത​ന്‍റെ ശേ​ഷി അ​ണു​നാ​ശി​നി ത​ളി​ക്കു​ന്ന​തി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ളു​ക​ളി​ൽ ക്ലോ​റി​ൻ അ​ല്ലെ​ങ്കി​ൽ മ​റ്റ് വി​ഷ രാ​സ​വ​സ്തു​ക്ക​ൾ ത​ളി​ക്കു​ന്ന​ത് ക​ണ്ണ്, ച​ർ​മം എ​ന്നി​വ​യി​ൽ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കും. ഹൃ​ദ​യ​ധ​മ​നി​ക​ൾ​ക്കും ദ​ഹ​ന​നാ​ള​ത്തി​നും പാ​ർ​ശ്വ ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​മെ​ന്നും പ​റ​യു​ന്നു.

അ​ണു​നാ​ശി​നി പ്ര​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ, ഇ​ത് ഒ​രു തു​ണി​യി​ൽ മു​ക്കി തു​ട​യ്ക്കു​ന്ന​താ​ണ് ഫ​ല​പ്ര​ദം- ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന നി​ർ​ദേ​ശി​ച്ചു. വി​വി​ധ വ​സ്തു​ക്ക​ളു​ടെ ഉ​പ​രി​ത​ല​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​യ സ​മ​യ​ദൈ​ർ​ഘ്യ​ങ്ങ​ളി​ലാ​ണ് വൈ​റ​സ് കാ​ണ​പ്പെ​ടു​ന്ന​ത്.

വൈ​റ​സി​ന് ചി​ല വ​സ്തു​ക്ക​ളു​ടെ ഉ​പ​രി​ത​ല​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം തു​ട​രാ​നാ​കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ത്ര സ​മ​യം വൈ​റ​സി​ന് വ​സ്തു​ക്ക​ളു​ടെ ഉ​പ​രി​ത​ല​ങ്ങ​ളി​ൽ രോ​ഗ​വാ​ഹ​ക​രാ​യി തു​ട​രാ​ൻ ക​ഴി​യു​മെ​ന്ന് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്നു.
More in Latest News :