ബെയ്ജിംഗ്: അംഗരാജ്യങ്ങൾ ഐക്യരാഷ്ട്ര സഭക്ക് നൽകാനുള്ള ബാധ്യതകൾ എത്രയുംവേഗം തീർക്കണമെന്ന് ചൈന. കോവിഡ് കാലത്ത് യുഎന്നിനുള്ള സഹായങ്ങൾ നിർത്തുന്നത് ശരിയല്ലെന്നും ചൈന തുറന്നടിച്ചു. അമേരിക്കയെ ലക്ഷ്യംവെച്ചുള്ളതാണ് ചൈനയുടെ പ്രസ്താവനയെന്ന് ഇതിനോടകം മറ്റ് രാജ്യങ്ങൾ പ്രതികരിച്ചിട്ടുണ്ട്.
അമേരിക്കയാണ് യുഎന്നിന് ഏറ്റവും കൂടുതൽ തുക കുടിശിഖ വരുത്തിയിട്ടുള്ളത്. 200 കോടിയോളം ഡോളറാണ് അമേരിക്ക യുഎന്നിനു നൽകാനുള്ളത്. എന്നാൽ, കോവിഡ് ദുരന്തത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ചൈനയുടെ മറ്റൊരു തന്ത്രമാണിതെന്നാണ് അമേരിക്കയുടെ പ്രതികരണം.