പാട്ന: ബിഹാറിൽ ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരിക്ക്. ശനിയാഴ്ച ബിഹാറിലെ ദനപുരിലായിരുന്നു അപകടം.
ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ദനപുരിൽനിന്നും ഹാജിപുരിലേക്കും മുസാഫർപുരിലേക്കുംപോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.