ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയ്ക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. ഹെഡ്കോൺസ്റ്റബിൾ മുഹമ്മദ് അമീൻ ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പരിക്കേറ്റ അമീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച കുൽഗാമിലെ ഫ്രിസാൽ മെയിൻ ചൗക്കിലായിരുന്നു സംഭവം. പോലീസും സിആർപിഎഫും പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.