+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മു​പ്പ​തി​നാ​യി​രം ക​ട​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മു​പ്പ​തി​നാ​യി​രം ക​ട​ന്നു. ഇ​ന്ന് മാ​ത്രം 1,606 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ 22,479 സ​ജീ​വ കേ​സു​ക​ളാ
മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മു​പ്പ​തി​നാ​യി​രം ക​ട​ന്നു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മു​പ്പ​തി​നാ​യി​രം ക​ട​ന്നു. ഇ​ന്ന് മാ​ത്രം 1,606 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ 22,479 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്.

ഇ​ന്ന് 67 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് തീ​വ്ര​ബാ​ധി​ത മേ​ഖ​ല​യാ​യ മും​ബൈ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 18,555 ആ​യി. ശ​നി​യാ​ഴ്ച 884 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മും​ബൈ​യി​ൽ ശ​നി​യാ​ഴ്ച 41 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മും​ബൈ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 696 ആ​യി ഉ​യ​ർ​ന്നു. പൂ​ന, താ​നെ ന​ഗ​ര​ങ്ങ​ളി​ൽ ഏ​ഴ് പേ​ർ വീ​ത​വും ഔ​റം​ഗ​ബാ​ദി​ൽ അ​ഞ്ച് പേ​രും ജ​ൽ​ഗാ​വി​ൽ മൂ​ന്നു പേ​രും മി​ര ഭ​യ​ന്ദാ​റി​ൽ ര​ണ്ട് പേ​രും നാ​ഷി​ക്കി​ലും സോ​ളാ​പു​രി​ലും ഓ​രോ​രു​ത്ത​ർ വീ​ത​വും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.
More in Latest News :