ന്യൂഡൽഹി: ഡൽഹിയിലെ റോഹിണി ജയിലിൽ തടവ് പുള്ളികൾ ഉൾപ്പെടെ 17 പേർക്ക് കോവിഡ്. ഒരു തടവ് പുള്ളിയിൽനിന്നും ജയിൽ ഉദ്യോഗസ്ഥനും 15 തടവുകാർക്കുമാണ് കോവിഡ് പടർന്നത്. മറ്റ് അസുഖങ്ങൾക്ക് ചികിത്സയ്ക്കായി ഡിഡിയു ആശുപത്രിയിൽ എത്തിയ തടവ് പുള്ളിക്കാണ് ആദ്യം കോവിഡ് ബാധിച്ചത്.
ഇയാളിൽനിന്നാണ് മറ്റുള്ളവരിലേക്ക് പടർന്നത്. 19 തടവ് പുള്ളികൾക്കും അഞ്ച് ജയിൽ ഉദ്യോഗസ്ഥർക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് 15 തടവ് പുള്ളികൾക്കും ഒരു വാർഡർക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ആർക്കും രോഗ ലക്ഷണങ്ങളില്ല. രോഗം കണ്ടെത്തിയവരെയെല്ലാം ക്വാറന്റൈൻ ചെയ്തു.