ദിസ്പുർ: രാജ്യവ്യാപക ലോക്ക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ആസാം. ഇക്കാര്യം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സർബാനന്ദ സൊനവാൾ അറിയിച്ചു.
ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയച്ചിട്ടുണ്ടെന്ന് സൊനവാൾ പറഞ്ഞു. സംസ്ഥാനങ്ങളെല്ലാം ലോക്ക്ഡൗൺ സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് എഴുതി. കേന്ദ്രം ഇതിൽ ഇനി ഉടനെ തീരുമാനം എടുക്കുമെന്നും സൊനവാൾ കൂട്ടിച്ചേർത്തു.
കോവിഡ് കേസുകളില്ലെങ്കിലും മിസോറാം ഇതിനകം ലോക്ക്ഡൗൺ ദീർഘിപ്പിച്ചിട്ടുണ്ട്. മെയ് 31 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിൽ സംസ്ഥാനത്ത് കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മെയ് ഒമ്പതിന് അവസാന കോവിഡ് രോഗിയും രോഗംഭേദമായി ആശുപത്രിവിട്ടിരുന്നു.