ദിസ്പുർ: ആസാമിൽ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ആസാം ഹോജായ് ജില്ലയിലാണ് സംഭവം. ഹോജായ് ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് കമറുൾ ചൗധരിയാണ് അറസ്റ്റിലായത്.
കമറുൾ ചൗധരിയുടെ വീട്ടിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് യുവതി പരാതി നൽകിയത്. കഴിഞ്ഞ 11 ന് ലൻക പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സ്വകാര്യഭാഗങ്ങളിൽ നേതാവ് സ്പർശിച്ചെന്നായിരുന്നു പരാതി.
പോലീസ് കേസെടുത്ത് കമറുൾ ചൗധരിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു. സംഭവം വിവാദമായതോടെ ചൗധരിയെ ബിജെപി പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു.