+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധം ക​ടു​പ്പി​ച്ച് മി​സോ​റാം; ലോ​ക്ക്ഡൗ​ൺ 31 വ​രെ നീ​ട്ടി

ഐ​സ്‌​വാ​ൾ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മി​സോ​റാം ലോ​ക്ക്ഡൗ​ൺ നീ​ട്ടി. മെ​യ് 31 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ‌, സ​ർ​ക്കാ​ർ ഇ​ത​ര സ
കോ​വി​ഡി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധം ക​ടു​പ്പി​ച്ച് മി​സോ​റാം; ലോ​ക്ക്ഡൗ​ൺ 31 വ​രെ നീ​ട്ടി
ഐ​സ്‌​വാ​ൾ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മി​സോ​റാം ലോ​ക്ക്ഡൗ​ൺ നീ​ട്ടി. മെ​യ് 31 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ‌, സ​ർ​ക്കാ​ർ ഇ​ത​ര സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, മ​ത​സം​ഘ​ട​ന​ക​ൾ ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം.

ഏ​താ​നും ആ​ഴ്ച​ക​ൾ കൂ​ടി ലോ​ക്ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നു. മെ​യ് ഒ​മ്പ​തി​ന് ആകെ​യു​ണ്ടാ​യി​രു​ന്ന ഒ​രു കോ​വി​ഡ് രോ​ഗി കൂ​ടി സം​ഖം പ്രാ​പി​ച്ച​തോ​ടെ സം​സ്ഥാ​നം ആ​കെ ഹ​രി​ത​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പൊ​തു​സു​ര​ക്ഷ​യെ ക​രു​തി ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ക‍​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി സോ​റാം​താം​ഗ പ​റ​ഞ്ഞു.
More in Latest News :