+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദം; ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദം; ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി ഇ​ത് മാ​റു​മെ​ന്നും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്കു നീ​ങ്ങു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഞാ​യ​റാ​ഴ്ച​യോ​ടെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തേ​ക്കു നീ​ങ്ങു​ന്ന ന്യൂ​ന​മ​ർ​ദം 20 ഓ​ടെ വ​ട​ക്കു കി​ഴ​ക്ക​ൻ ദി​ശ​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രം ആ​രം​ഭി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യാ​ൽ അം​ഫാ​ൻ എ​ന്നാ​യി​രി​ക്കും പേ​രു ന​ൽ​കു​ക.

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ ആ​ൻ​ഡ​മാ​ൻ തീ​ര​ത്തും, അ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ, പ​ശ്ചി​മ​ബം​ഗാ​ൾ തീ​ര​ത്ത് അ​ടു​ത്ത ആ​റു ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര​മാ​വു​ക​യും ചു​ഴ​ലി​ക്കാ​റ്റാ​യി പ​രി​ണ​മി​ക്കു​ക​യും ചെ​യ്താ​ലും ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലും കോ​ട്ട​യം ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച​യും എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ശനിയാഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ​യു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.
More in Latest News :