തിരുവനന്തപുരം: കോവിഡ് -19 നെ വിജയകരമായി പ്രതിരോധിക്കാൻ കഴിഞ്ഞത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രത്യേകത മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർവന്ന് കോവിഡിനെതിരെ അത്യദ്ഭുതകാര്യങ്ങൾ ചെയ്തതായി അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ ആരോഗ്യമേഖലയ്ക്ക് പ്രത്യേകതയുണ്ട്. ആ പ്രത്യേകതയ്ക്ക് ഇടയാക്കിയത് കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നാം സ്വീകരിച്ച നടപടികൾ തന്നെയാണ്. പ്രാദേശികമായിട്ടുള്ള ഹെൽത്ത് സെന്ററുകൾ ആദ്യത്തെ സർക്കാർ മുതൽ നാം നടപ്പാക്കിയിട്ടുണ്ട്. പിന്നെ അത് ഓരോ ഘട്ടത്തിലും ശാക്തീകരിച്ചിട്ടുണ്ട്. അതിന്റെ എല്ലാ ഭാഗമായാണ് ഈ നിലയുണ്ടായിട്ടുള്ളത്.
അതല്ലാതെ ഇപ്പോൾ എൽഡിഎഫ് സർക്കാർ എന്തൊ ഒരു അത്യദ്ഭുത കാര്യങ്ങൾ സംസ്ഥാനത്താകെ നിർവഹിച്ചുകളഞ്ഞു എന്ന് തങ്ങളാരും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരണമായി പറഞ്ഞു. ഈ സർക്കാർ വന്നതിനു ശേഷം ആർദ്രം മിഷനിലൂടെ നടപ്പാക്കിയ കാര്യങ്ങൾ അത് ലോകത്തിനു തന്നെ മാതൃകയാണെന്നും പിണറായി കൂട്ടിച്ചേർത്തു.