തിരുവനന്തപുരം: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരിടത്തും ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ ഉത്സവങ്ങൾ സംഘടിപ്പിക്കാനും കൂട്ടപ്രാർഥനകൾ നടത്താനും ശ്രമിക്കുന്നതായി വിവരം ഉണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ആരാധനാലയങ്ങളിൽ നിശ്ചിത എണ്ണം ആളുകളെ മാത്രമേ അനുവദിക്കാൻ കഴിയൂ. അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒരിടത്തും കണ്ടെയ്ന്മെന്റ് സോണ്‍ വിട്ട് സഞ്ചാരം അനുവദിക്കില്ല. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. കരുതല്‍ വര്‍ധിപ്പിക്കേണ്ട സമയമാണ്. ശാരീരിക അകലം ഉള്‍പ്പെടെ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.