+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​ളും മ​രി​ച്ചു

ആ​ല​പ്പു​ഴ: വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​ളും മ​രി​ച്ചു. മാ​ന്നാ​ര്‍ ബു​ധ​നൂ​ര്‍ ക​ട​മ്പൂ​ര്‍ പ​ട​ന​ശേ​രി​യി​ല്‍ ത​ങ്ക​പ്പന്‍റെ ഭാ​ര്യ ഒ​മ​ന(65), മ​ക​ന്‍ സ​ജി
വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​ളും മ​രി​ച്ചു
ആ​ല​പ്പു​ഴ: വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​ളും മ​രി​ച്ചു. മാ​ന്നാ​ര്‍ ബു​ധ​നൂ​ര്‍ ക​ട​മ്പൂ​ര്‍ പ​ട​ന​ശേ​രി​യി​ല്‍ ത​ങ്ക​പ്പന്‍റെ ഭാ​ര്യ ഒ​മ​ന(65), മ​ക​ന്‍ സ​ജി​യു​ടെ ഭാ​ര്യ മ​ഞ്ജു (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ല്‍ പി​ടി​ക്കാ​ന്‍ മ​ഞ്ജു​വി​ന്‍റെ കു​ട്ടി ഓ​ടി​യ​പ്പോ​ള്‍ കു​ട്ടിയെ ര​ക്ഷി​ക്കു​വാ​ന്‍ ശ്ര​മി​ച്ച​താ​ണ് ഇ​വ​ര്‍. ഈ ​സ​മ​യം ഇ​രു​വ​ര്‍​ക്കും ഷോ​ക്കേ​റ്റു. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

കു​ട്ടി​ക്ക് പ​രി​ക്കു​ക​ളി​ല്ല. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തു​ട​ര്‍ ന​ട​പ​ടി​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
More in Latest News :