മുംബൈ: പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വാദി ഭാഗം അഭിഭാഷക സംഘത്തിലെ ജൂനിയര്‍ വക്കീല്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ദിഗ്വിജയ് ത്രിവേദിയാണ് മരിച്ചത്. കോടതിയിലേക്കുള്ള യാത്രക്കിടെ മുംബൈ-അഹമ്മദാബാദ് ദേശീയ പാതയില്‍ വച്ചാണ് സംഭവം.
നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. ദിഗ്വിജയ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്കേറ്റു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സംമ്പിത് പാത്ര രംഗത്തെത്തി. എന്നാല്‍ പാല്‍ഘാര്‍ കേസിലെ വാദിഭാഗം സംഘത്തിലെ മറ്റൊരു അഭിഭാഷകന് ഈ ആരോപണം നിഷേധിച്ചു.