+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ര​ട്ട ഹൃ​ദ​യാ​ഘാ​തം; ബ​ല്‍​ബീ​ര്‍ സിം​ഗി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

മൊ​ഹാ​ലി: ഇ​ന്ത്യ​ന്‍ ഹോ​ക്കി​യു​ടെ ഇ​തി​ഹാ​സ​താ​രം ബ​ല്‍​ബീ​ര്‍ സിം​ഗ് സീ​നി​യ​റി​ന്‍റെ ആ​രോ​ഗ്യ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. മൊ​ഹാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​
ഇ​ര​ട്ട ഹൃ​ദ​യാ​ഘാ​തം; ബ​ല്‍​ബീ​ര്‍ സിം​ഗി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍
മൊ​ഹാ​ലി: ഇ​ന്ത്യ​ന്‍ ഹോ​ക്കി​യു​ടെ ഇ​തി​ഹാ​സ​താ​രം ബ​ല്‍​ബീ​ര്‍ സിം​ഗ് സീ​നി​യ​റി​ന്‍റെ ആ​രോ​ഗ്യ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. മൊ​ഹാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടു ഹൃ​ദ​യാ​ഘാ​തം കൂ​ടി സം​ഭ​വി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ബ​ല്‍​ബീ​ര്‍ സിം​ഗി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് 96കാ​ര​നാ​യ ബ​ല്‍​ബീ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബ​ൽ​ബീ​ർ ഇ​ന്ത്യ​ക്കാ​യി ഹാ​ട്രി​ക് ഒ​ളി​ന്പി​ക് സ്വ​ർ​ണം നേ​ടി​യ താ​ര​മാ​ണ്. ഒ​ളി​ന്പി​ക്സ് പു​രു​ഷ ഹോ​ക്കി ഫൈ​ന​ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​രം കൂ​ടി​യാ​ണ് താ​രം. 1952 ഹെ​ൽ​സി​ങ്കി ഒ​ളി​ന്പി​ക്സി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രാ​യ ഫൈ​ന​ലി​ൽ അ​ഞ്ചു ഗോ​ൾ നേ​ടി​യി​രു​ന്നു. 6-1നാ​യി​രു​ന്നു അ​ന്ന് ഇ​ന്ത്യ​ൻ ജ​യം.

1948, 1956 ഒ​ളി​ന്പി​ക്സു​ക​ളി​ൽ സ്വ​ർ​ണം നേ​ടി​യ ടീ​മി​ലെ​യും നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബ​ൽ​ബി​ർ. 1958 ടോ​ക്കി​യോ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ള്ളി മെ​ഡ​ലും നേ​ടി. 1975-ൽ ​ഹോ​ക്കി ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു. അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി 1957ൽ ​പ​ദ്മ​ശ്രീ പു​ര​സ്കാ​രം ബ​ൽ​ബീ​ർ സിം​ഗി​നെ തേ​ടി​യെ​ത്തി.
More in Latest News :